• Latest News

    Thursday, May 18, 2017

    ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു
    Thursday, May 18, 2017
    11:09:00 AM

    മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു. 59 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.[www.malabarflash.com]

    മുംബൈയിലെ നാടക നടിയായായിരുന്ന മന്ദാകിനി ഭധാടെയുടെ മകളായി 1958 ലാണ് റീമ ജനിക്കുന്നത്. നയന്‍ ഭധാടെ എന്നായിരുന്നു ആദ്യ പേര്. പ്രശസ്ത മറാത്തി നടന്‍ വിവേക് ലാഗുവുമായുള്ള വിവാഹ ശേഷമാണ് നയന്‍, റീമ എന്ന പേര്‍ സ്വീകരിക്കുന്നത്. വിവേകുമായുള്ള റീമയുടെ വിവാഹബന്ധം കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളു. മറാത്തി നടിയായ മൃന്‍മയിയാണ് ഏകമകള്‍.

    1980 കളിലാണ് റീമ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ശ്യം ബനഗല്‍ സംവിധാനം ചെയ്ത കല്‍യുഗ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഹിന്ദി- മറാത്തി ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു.

    മേം നേ പ്യാര്‍ കിയാ, കുഛ് കുഛ് ഹോതാഹെ, ഹം സാത്ത് സാത്ത് ഹെ, വാസ്തവ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ സിനിമകളില്‍ അമ്മ വേഷങ്ങളില്‍ റീമ തിളങ്ങിയിട്ടുണ്ട്.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top