• Latest News

    Monday, May 22, 2017

    പോലീസ് വിവേചനം ; ഉത്തര്‍പ്രദേശിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാംമതം സ്വീകരിക്കാനൊരുങ്ങുന്നു
    Monday, May 22, 2017
    9:38:00 PM

    ലക്‌നൗ: ജാതി സംഘര്‍ഷത്തില്‍ പോലീസ് വിവേചനം കാണിക്കുന്നെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാംമതം സ്വീകരിക്കാനൊരുങ്ങുന്നു. [www.malabarflash.com]

    യുപിയിലെ അലിഗഢ് ജില്ലയിലെ കേശൊപുര്‍-ജാഫ്രി ഗ്രാമത്തിലെ ദളിത് കുടുംബങ്ങളാണ് ഇസ്ലാം മതം സ്വീകരിക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയത്.

    ഉയര്‍ന്ന ജാതിക്കാരായ ഠാക്കുര്‍ വിഭാഗാവുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് തങ്ങളെ ഏകപക്ഷീയമായി വേട്ടയാടുന്നു എന്നാരോപിച്ചാണ് ദളിത് കുടുംബങ്ങളുടെ ഭീഷണി.

    ഠാക്കൂറുകളുമായി ഈ മാസം പതിനാറോളം സംഘട്ടനങ്ങളാണ് ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരു വിഭാഗത്തിന്റെയും പരാതികളുടെ അടിസ്ഥാനത്തില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് പ്രധാന കാരണക്കാരനായ ഒരു ഠാക്കൂര്‍ വിഭാഗക്കാരനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിലാണ് ദിളിത് കുടംബങ്ങള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

    സംഘര്‍ഷത്തിന് ശേഷം പോലീസ് തങ്ങളെ അകാരണമായി മര്‍ദിക്കുകയാണെന്നും ദളിതുകള്‍ ആരോപിക്കുന്നു. പോലീസ് വിവേചനത്തില്‍ പ്രതിഷേധിച്ച് ദളിത് കുടംബങ്ങള്‍ പ്രതിഷേധ പ്രകടനവും നടത്തി. ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയ ഇവര്‍ തങ്ങള്‍ക്ക് നീതി കിട്ടിയില്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്നും അറിയിച്ചു.

    സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. നീതിപൂര്‍വ്വമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ വര്‍മ പറഞ്ഞു. അഴുക്കു ചാലുമായി ബന്ധപ്പെട്ടു തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോലീസ് വിവേചനം ; ഉത്തര്‍പ്രദേശിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാംമതം സ്വീകരിക്കാനൊരുങ്ങുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top