• Latest News

    Tuesday, May 16, 2017

    പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു
    Tuesday, May 16, 2017
    3:30:00 AM

    ചട്ടഞ്ചാല്‍: പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. ഉദുമ പാലക്കുന്നിലെ അംബിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ചട്ടഞ്ചാല്‍ മണ്യത്തെ അശോകന്‍ - ഇന്ദുലേഖ ദമ്പതികളുടെ മകളുമായ ഹരിത(18)യെയാണ് തിങ്കളാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

    പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതറിഞ്ഞ് കടുത്ത മനോവിഷമത്തിലായ ഹരിതയെ പിന്നീട് വീടിന് സമീപത്തുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
    സഹോദരങ്ങള്‍: ആദിന്യ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), അനിന്യ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തെക്കല്‍ പറമ്പ് ജി യു പി എസ്).

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top