• Latest News

    Tuesday, May 9, 2017

    സിന്ധു ജോയിയുടെ മനസമ്മതം നടന്നു
    Tuesday, May 9, 2017
    3:56:00 AM

    കൊച്ചി: മുന്‍ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിയുടെ മനസമ്മതം നടന്നു. മാധ്യമപ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍.[www.malabarflash.com ]

    എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയിലായിരുന്നു ചടങ്ങ്. വിവാഹം മേയ് 27 ന് നടക്കും.

    മുന്‍പ് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയായിരുന്ന സിന്ധു പാര്‍ട്ടി വിട്ട ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. യു.കെ.യില്‍ ബിസിനസ്-മാധ്യമ രംഗങ്ങളില്‍ സജീവമായ ശന്തിമോന്‍ അടിമാലി സ്വദേശിയാണ്.

    ഭാര്യ മിനി മൂന്നര വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ആത്മീയ മേഖലയില്‍ സജീവമാകുകയായിരുന്നു. ഭാര്യയെക്കുറിച്ചെഴുതിയ 'മിനി - ഒരു സക്രാരിയുടെ ഓര്‍മ' എന്ന പുസ്തകം വായിച്ചാണ് സിന്ധു ശാന്തിമോനുമായി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് വിവാഹത്തിന് വഴിമാറുകയായിരുന്നു.പഠനം പൂര്‍ത്തിയാക്കിയ ശാന്തിമോന്റെ മക്കളും ബ്രിട്ടണില്‍ ജോലി ചെയ്യുകയാണ്. വിവാഹ ശേഷം ശാന്തിമോനോപ്പം സിന്ധുവും യു.കെയിലേക്ക് കുടിയേറും. 

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സിന്ധു ജോയിയുടെ മനസമ്മതം നടന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top