• Latest News

  Friday, May 26, 2017

  ഷാഹിദ വധം: ഭര്‍ത്താവ് അറസ്റ്റില്‍; മകളുടെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ കണ്ടെത്തി
  Friday, May 26, 2017
  3:08:00 AM

  കോഴിക്കോട്: കുന്ദമംഗലം പിലാശ്ശേരിക്കടുത്ത് കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മടപ്പളളി സ്വദേശി അബ്ദുല്‍ ബഷീറിനെ (41) പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

  അംഗപരിമിതനായ ഇയാള്‍ വെളിപ്പെടുത്തിയതനുസരിച്ച് പോലീസ് നടത്തിയി തിരച്ചിലില്‍ ഒന്നര വയസ്സുളള മകള്‍ ഖദീജത്തുല്‍ മിസ്‌രിയയുടെ മൃതദേഹം അരയിടത്തു പാലത്തിനടുത്ത് കനോലി കനാലില്‍ കണ്ടെത്തി. സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹം വികൃതമായിട്ടുണ്ട്.

  തിങ്കളാഴ്ചയാണ് ഷാഹിദയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നാണ് നാട്ടുകാര്‍ കരുതിയത്. ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ കൊലപാതകമെന്ന സംശയം ഉയര്‍ന്നു. ചില ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടി പരിഗണിച്ചതോടെ പോലീസ് കൊലപാതകമെന്ന് ഉറപ്പിക്കുകയും ബഷീറിനായി ചേവായൂര്‍ സി.ഐ കെ.കെ ബാബുവിന്റെ നേതൃത്വത്തില്‍ ആറ് സ്‌ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ പാലക്കാട് നിന്നുമാണ് ഇയാള്‍ പിടിയിലായത്.
  ഭാര്യയുടെ മരണവും കുട്ടിയുടെ തിരോധാനവും സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് ആദ്യം പറഞ്ഞ ബഷീറിനെ വിശദാമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെയും കുട്ടിയെയും കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്നും കുട്ടിയുടെ മൃതദേഹം കനോലി കനാലില്‍ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെ പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
  കെ.ടി.ഡി.സിയുടെ കളിപ്പൊയ്കയിലെ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് മൃതദേഹമടങ്ങിയ സഞ്ചി പുറത്തെടുത്തത്. സൂര്യ സില്‍കിസിന് സമീപം കലുങ്കിനടുത്ത് തളളിയതിന് എതാനും അടുത്തു നിന്നുതന്നെയാണ് മൃതദേഹം കിട്ടിയത്.
  മൃതദേഹം പുറത്തെടുക്കവേ ആളുകള്‍ സംഘടിച്ച് പ്രതിക്കെതിരെ രംഗത്തുവന്നതോടെ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
  കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു
   
  ആ​​​ദ്യ​​​വി​​​വാ​​​ഹം വേ​​​ര്‍​പെ​​​ടു​​​ത്തി​​​യ ഷാ​​​ഹി​​​ദ ആ​​​ലും​​​തോ​​​ട്ട​​​ത്തി​​​ല്‍ വീ​​​ടു വ​​​ച്ചു താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷാ​​​ഹി​​​ദ​​​യി​​​ലു​​​ള്ള സം​​​ശ​​​യ​​​മാ​​​ണ് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേക്കു ന​​​യി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കാ​​​ലി​​​നു സ്വാ​​​ധീ​​​ന​​​ക്കു​​​റ​​​വു​​​ള്ള ബ​​​ഷീ​​​റി​​​ന് വേ​​​റെ ഭാ​​​ര്യ​​​യും കു​​​ട്ടി​​​ക​​​ളു​​​മു​​​ണ്ട്. ആ​​​ദ്യ ഭാ​​​ര്യ​​​യി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ​​​താ​​​ണ്.

  ജില്ല പോലീസ് മേധാവി ജെ. ജയനാഥ്, നോര്‍ത്ത് അസി. കമീഷണര്‍ പൃഥ്വിരാജ്, ചേവായൂര്‍ സി.ഐ കെ.കെ. ബിജു, കുന്ദമംഗലം എസ്.ഐ എസ്. ശ്രീജേഷ്, മെഡിക്കല്‍ കോളജ് എസ്.ഐ സി.ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സി.ഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഷാഹിദ വധം: ഭര്‍ത്താവ് അറസ്റ്റില്‍; മകളുടെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കനാലില്‍ കണ്ടെത്തി Rating: 5 Reviewed By: editordesk Malabarflash
  Scroll to Top