• Latest News

    Wednesday, May 3, 2017

    കുമ്പളയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറുപേര്‍ കീഴടങ്ങി
    Wednesday, May 3, 2017
    2:19:00 PM

    കാസര്‍കോട്: പേരാലിലെ അബ്ദുല്‍സലാമി(27)നെ പെര്‍വാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ ഗ്രൗണ്ടില്‍ തലയറുത്ത് കൊന്ന കേസില്‍ ആറുപേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി.[www.malabarflash.com] 

    ചൊവ്വാഴ്ച   രാത്രിയാണ് കൊലക്കേസിന്റെ തലവനെന്ന് സംശയിക്കുന്ന മാങ്ങമുടി സിദ്ദീഖ് അടക്കം ആറുപേര്‍ പോലീസിന് മുന്നില്‍ ഹാജരായത്. കേസില്‍ ആറുപേര്‍ മാത്രമേയുള്ളുവെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. 

    കൊലനടന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ട വടിവാളുകളും മഴുവുമാണ് കൊലക്ക് ഉപയോഗിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. ഇതില്‍ രക്തക്കറ ഇല്ലാത്തത് സംശയത്തിനിട നല്‍കുന്നു. കൊലക്ക് ശേഷം കത്തിയും മഴുവും കഴുകിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇതില്‍ രക്തക്കറയുണ്ടോ എന്ന് വ്യക്തമാവുകയുള്ളു. 

    ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചരമണിയോടെയാണ് കൊല നടന്നത്. ഏപ്രില്‍ 29ന് പുലര്‍ച്ച മൂന്ന് മണിക്ക് മാങ്ങമുടി സിദ്ദീഖിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതാണ് കൊലയ്ക്കുള്ള കാരണമെന്നാണ് പോലീസിന്റെ നിഗമനം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുമ്പളയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറുപേര്‍ കീഴടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top