• Latest News

    Friday, May 26, 2017

    കേരളത്തില്‍ ശനിയാഴ്ച റമസാന്‍ വ്രതാരംഭം
    Friday, May 26, 2017
    8:34:00 PM

    കോഴിക്കോട്: മര്‍ഹബന്‍ യാ ശഹ്‌റ റമസാന്‍… വിശുദ്ധിയുടെ വ്രതമാസത്തിന് സ്വാഗതം. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ ശനിയാഴ്ച വ്രതാരംഭം. 
    ഇനി ഒരു മാസം വിശ്വാസികള്‍ക്ക് പുണ്ണ്യങ്ങളുടെ പൂക്കാലമാണ്. അറ്റമില്ലാത്ത പ്രതിഫലങ്ങള്‍ ഈ ദിനങ്ങളില്‍ അവരെ തേടിയെത്തും.[www.malabarflash.com]

    വെള്ളിയാഴ്ച കോഴിക്കോട്‌ കാപ്പാട്‌ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,  പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍,  സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.എന്നിവര്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരളത്തില്‍ ശനിയാഴ്ച റമസാന്‍ വ്രതാരംഭം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top