• Latest News

    Tuesday, May 16, 2017

    രാജാസ് ഹയര്‍സെക്കന്ററി ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
    Tuesday, May 16, 2017
    12:04:00 AM

    നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ശദാബ്ധി ആഘോഷം ജൂണ്‍ 4 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി വൈകിട്ട് 3 മണിക്ക് ഹൈവേ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ഘോഷയാത്രയും ഉണ്ടാകും. [www.malabarflash.com]

    ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ശദാബ്ധി ആഘോഷത്തിന്റെ ഭാഗമായി അഖിലേന്ത്യാപ്രദര്‍ശനം വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കലാകായിക മേളകള്‍, കുടുംബ സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും.
    ഉദ്ഘാടന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

    പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ലോഗോ പ്രശസ്ത ശില്‍പിയും രാജാസ് ഹൈസ്‌കൂളിലെ പൂര്‍വ്വന വിദ്യാര്‍ത്ഥിയുമായ കാനായി കുഞ്ഞിരാമന്‍ പ്രകാശനം ചെയ്യും. 

    ആഘോഷക്കമ്മിറ്റിയുടെ വെബ്‌സൈറ്റ് നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ പ്രകാശനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
    ശദാബ്ദി സ്മാരകമായി രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറികളോടു കൂടിയ ഓഡിറ്റോറിയം നിര്‍മ്മിക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രാജാസ് ഹയര്‍സെക്കന്ററി ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top