• Latest News

    Wednesday, May 31, 2017

    സ്‌കൂളിന്റെ പേരില്‍ നടത്തിയ ചിട്ടി പൊട്ടി; പണം തിരികെ വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സമരത്തിന്
    Wednesday, May 31, 2017
    3:25:00 AM

    രാ​ജ​പു​രം: സ്കൂ​ളി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ ചി​ട്ടി​യി​ൽ പി​രി​ച്ച പ​ണം എ​ത്ര​യും​വേ​ഗം അ​ളു​ക​ൾ​ക്ക് തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വ്യാഴാഴ്ച സ്കൂ​ളി​നു മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ആ​ക്‌ഷൻ ക​മ്മി​റ്റി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.[www.malabarflash.com] 

    പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ചാ​മു​ണ്ടി​ക്കു​ന്ന് സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​രം ന​വീ​ക​രി​ക്കാ​നാ​യി വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കു​റി​യു​ടെ പ​ണ​മാ​ണ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചു​ന​ൽ​കാ​ത്ത​ത്. പ്ര​തി​മാ​സം 300 രൂ​പ നി​ര​ക്കി​ൽ 60 മാ​സം​കൊ​ണ്ടു ചി​ട്ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. ഇ​തി​നി​ട​യി​ൽ പി​രി​ച്ചെ​ടു​ത്ത ആ​റു ല​ക്ഷം രൂ​പ​യു​മാ​യി ക​ള​ക്ഷ​ന്‍റ് ഏ​ജ​ന്‍റ മു​ങ്ങി​യ​തി​നാ​ലാ​ണ് പ​ണം കി​ട്ടാ​തെ വ​ന്ന​തെ​ന്നും ഇ​തോ​ടെ ചി​ട്ടി താ​ളം തെ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

    ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ൽ കു​റി​യു​ടെ കാലാവധി ക​ഴി​ഞ്ഞെ​ങ്കി​ലും ചി​ട്ടി​ക്കു കൂ​ടി​യ​വ​ർ​ക്ക് പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​തെ വ​ന്നാ​തോ​ടെ​യാ​ണു നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ഇ​തി​നി​ട​യി​ൽ സ്കൂ​ളി​നു​വേ​ണ്ടി ന​ട​ത്തി​യ ചി​ട്ടി​യി​ൽ​നി​ന്നും പ​ണം തി​രി​മ​റി​ന​ട​ത്തി​യ​തു മ​റ്റു​ള്ള​വ​ർ അ​റി​യു​ന്ന​തു പ​ണം തി​രി​കെ ചോ​ദി​ച്ചു പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു.

    തു​ട​ക്ക​ത്തി​ൽ ആ​യി​ര​ത്തോ​ളം പേ​രാ​ണ് ചി​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ങ്കി​ലും ഇ​വ​രി​ൽ പ​ല​രും ഇ​ട​യ്ക്കു വ​ച്ചു പി​ൻ​മാ​റി. എ​ന്നാ​ലും ആ​കെ 18 ല​ക്ഷം രൂ​പ ഇ​ട​പാ​ടു​കാ​രി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ആ​ക്‌ഷൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ഇ​നി​യും 300 ല​ധി​കം പേ​ർക്കു ഏക​ദേ​ശം 16,000 രൂ​പ വ​രെ തി​രി​ച്ചു ന​ൽ​കാ​നു​ണ്ടെ​ന്നാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

    ഇ​തി​നി​ട​യി​ൽ പ​ണം തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ ഫെ​ബ്രൂ​വ​രി ഏ​ഴി​ന് സ്കൂ​ളി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യി കു​റി ന​ട​ത്തി​പ്പു​കാ​ർ ച​ർ​ച്ച ന​ട​ത്തി അ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ണം തി​രി​കെന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു.

    എ​ന്ന​ൽ ഇ​പ്പോ​ൾ മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​ച്ചു​കൊ​ടു​ത്തി​ല്ല. ഇ​തി​നാ​ൽ നി​ക്ഷേ​പ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നു വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​ർ വ്യാഴാഴ്ച മു​ത​ൽ സ്കൂ​ളി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി വാര്‍ത്താ സമ്മേളനത്തില്‍ ആ​ക്‌ഷൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ക​ണ്‍​വീ​ന​ർ ടി.​ആർ. രാ​ജേ​ഷ്, ആ​ർ.​ മോ​ഹ​ൻ​കു​മാ​ർ, ബി.​മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്‌കൂളിന്റെ പേരില്‍ നടത്തിയ ചിട്ടി പൊട്ടി; പണം തിരികെ വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സമരത്തിന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top