• Latest News

    Thursday, May 11, 2017

    പളളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, വാഹനങ്ങള്‍ തകര്‍ത്തു
    Thursday, May 11, 2017
    1:52:00 AM

    പളളിക്കര: കാസ്‌ക് കല്ലിങ്കാലിന്റെ ആഭിമുഖ്യത്തില്‍ പളളിക്കര ഗവ.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം. അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിവീശി. അക്രമത്തിലും പോലീസിന്റെ ലാത്തിചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേററു.[www.malabarflash.com]

    ഗുരുതരമായി പരിക്കേററ കുണിയയിലെ പി.കെ. അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ അഹമ്മദ് സിംസാറുല്‍ ഹഖി(16)നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഘര്‍ത്തിനിടെ നിരവധി വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.
    ബുധനാഴ്ച രാത്രി ഹിററാച്ചി തൃക്കരിപ്പൂരും ഫാസ്‌ക് കുണിയയും തമ്മില്‍ നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് അക്രമം തുടങ്ങിയത്. മത്സരത്തിന്റെ ഇടവേളയില്‍ ബേക്കല്‍ എസ്.ഐ കളിക്കാരുമായി പരിചയപ്പെടുന്ന സമയത്ത് മാണിക്കോത്ത് നിന്നുമെത്തിയ ചിലര്‍ കുണിയയില്‍ നിന്നെത്തിയ കാണികളുമായി ചെറിയ തോതില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതാണ് പിന്നീട് വലിയ സംഘര്‍ത്തിലേക്ക് നീങ്ങിയത്. 

    മത്സരം കഴിഞ്ഞ ഉടനെ മാണിക്കോത്തേയും കുണിയയിലെയും യുവാക്കള്‍ തമ്മില്‍ ഏററുമുട്ടുകയായിരുന്നു. ഇതിനിടയില്‍ അഹമ്മദ് സിംസാറുല്‍ ഹഖിനെ മുപ്പതോളം വരുന്ന സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. 

    ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലുളള പോലീസ് ലാത്തിവീശി അക്രമികളെ വിരട്ടിയോടിച്ചു. ഇതിനിടയില്‍ വീണ് പരിക്കേററവര്‍ കാഞ്ഞങ്ങാട്ടെ ആശുപത്രികളില്‍ ചികിത്സ തേടി. 

    മുഹമ്മദ് റാഫി അടക്കമുളള പ്രമുഖ താരങ്ങള്‍ അണി നിരന്ന മത്സരത്തില്‍ ഫാസ്‌ക് കുണിയ നേടിയ അഞ്ച് ഗോളുകള്‍ക്കെതിരെ ആറ് ഗോളുകള്‍ നേടി ഹിററാച്ചി തൃക്കരിപ്പൂര്‍ വിജയിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പളളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്, വാഹനങ്ങള്‍ തകര്‍ത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top