• Latest News

    Wednesday, May 3, 2017

    പാലക്കാട് സിപിഐഎം പ്രവർത്തകന് വെട്ടേറ്റു
    Wednesday, May 3, 2017
    4:12:00 AM

    മീനാക്ഷിപുരം: പാലക്കാട് പെരുമാട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്. പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പ്രഭാകരന്റെ ഭർത്താവായ പ്രഭാകരന്‍ സിപിഐഎം പാട്ടിക്കുളം ബ്രാഞ്ച് അംഗമാണ്.[www.malabarflash.com]

    തലയിൽ 5 വെട്ട് ഏറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള പ്രഭാകരനെ കരുണ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മീനാക്ഷിപുരം പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നിൽ ആർ എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കാട് സിപിഐഎം പ്രവർത്തകന് വെട്ടേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top