• Latest News

    Tuesday, May 23, 2017

    വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
    Tuesday, May 23, 2017
    11:14:00 PM

    പയ്യന്നൂര്‍ : വയനാട്ടിലേക്ക് വിനോദയാത്രാ സംഘത്തെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യന്നൂര്‍ എടാട്ടെ എം. ഷാജി (39) ആണ് മരിച്ചത്. [www.malabarflash.com]

    കഴിഞ്ഞദിവസം വയനാട് കല്‍പറ്റയിലേക്ക് പോയതായിരുന്നു ഷാജി.
    യാത്രക്കാരെ ഇറക്കി റൂമില്‍ വിശ്രമിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    ദീര്‍ഘകാലം പയ്യന്നൂര്‍ പെരുമ്പയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. 

    എടാട്ടെ കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ : ഉഷ, ഷീബ, ഷീജ. അവിവിഹിതനാണ്.

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top