• Latest News

    Sunday, May 21, 2017

    കിണർ വൃത്തിയാക്കി തിരിച്ചു കയറവെ കാൽ വഴുതി പിടിവിട്ടു കിണറ്റിൽ വീണ തൊഴിലാളി മരിച്ചു
    Sunday, May 21, 2017
    11:57:00 PM

    നീലേശ്വരം: സമീപവാസിയുടെ കിണർ വൃത്തിയാക്കി തിരിച്ചു കയറവെ കാൽ വഴുതി പിടിവിട്ടു കിണറ്റിൽ വീണ തൊഴിലാളി മരിച്ചു.കരിന്തളം കോളംകുളം പുലയനടുക്കത്തെ സി.നാരായണൻ (43) ആണു മരിച്ചത്.[www.malabarflash.com] 

    ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് അഗ്‌നിശമന സേനയെത്തിയാണു 24 കോൽ ആഴമുള്ള കിണറ്റിൽ നിന്നു നാരായണനെ പുറത്തെടുത്തത്. 

    ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും തുടർന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

    പരേതനായ കമ്പിക്കാത്ത് കൃഷ്ണൻ നായരുടെയും ചെറൂട്ട നാരായണിയുടെയും മകനാണ്. ഭാര്യ: രമ്യ മുഴക്കോം. സഹോദരങ്ങൾ: നളിനി, സുശീല.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കിണർ വൃത്തിയാക്കി തിരിച്ചു കയറവെ കാൽ വഴുതി പിടിവിട്ടു കിണറ്റിൽ വീണ തൊഴിലാളി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top