• Latest News

    Sunday, May 21, 2017

    മക്കളെ സന്ദര്‍ശിക്കുന്നതിനു ഭാര്യയ്‌ക്കൊപ്പം കുവൈത്തിലെത്തിയ നീലേശ്വരം സ്വദേശി മരിച്ചു
    Sunday, May 21, 2017
    12:33:00 AM

    നീലേശ്വരം : മക്കളെ സന്ദർശിക്കുന്നതിനു ഭാര്യയ്ക്ക് ഒപ്പം സന്ദർശക വീസയിൽ കുവൈത്തിലെത്തിയയാൾ മരിച്ചു.[www.malabarflash.com]

    നീലേശ്വരം കോട്ടപ്പുറം കൊയാമ്പുറം സ്വദേശി ചോയ്യംകോട്ടെ ഇ.കെ.അബ്ദുല്ല ഹാജി (അറഫ അബ്ദുല്ല ഹാജി- 60) ആണു മരിച്ചത്. 

    നീലേശ്വരം നഗരത്തിലെ വ്യാപാരിയായിരുന്നു. ദീർഘകാലം അൽഐനിൽ അയിരുന്നു ഇദ്ദേഹം. 

    നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുമെന്നു ബന്ധുക്കൾ അറിയിച്ചു. 

    ഭാര്യ: നഫീസത്ത് മക്കൾ: ശഫീഖ്, ശിഹാബ്, സമീന (മൂവരും കുവൈത്ത്). മരുമക്കൾ: അസ്ഹർ, ഷാനിമ, ഷക്കീല. സഹോദരങ്ങൾ: അഷ്റഫ്, ഹാരിസ്, അനസ്, അബൂബക്കർ, മൻസൂർ, കുഞ്ഞായിഷ, ഖദീജ, റംല.



    Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മക്കളെ സന്ദര്‍ശിക്കുന്നതിനു ഭാര്യയ്‌ക്കൊപ്പം കുവൈത്തിലെത്തിയ നീലേശ്വരം സ്വദേശി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top