• Latest News

    Thursday, May 4, 2017

    ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മലയാളത്തിന്റെ തിളക്കവുമായി സുരഭിയും മോഹന്‍ലാലും
    Thursday, May 4, 2017
    3:33:00 AM

    ദില്ലി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാലും സുരഭിയും മലയാളത്തിന്റെ തിളക്കമായി.[www.malabarflash.com]
    അക്ഷയ് കുമാര്‍ (മികച്ച നടന്‍), സുരഭി ലക്ഷ്മി (മികച്ച നടി), മോഹന്‍ലാല്‍ (പ്രത്യേക ജൂറി പരാമര്‍ശം), സോനം കപൂര്‍ (പ്രത്യേക പരാമര്‍ശം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി മലയാളത്തിന് ഏഴ് ദേശീയ അവാര്‍ഡുകളാണ് ഇത്തവണ ലഭിച്ചത്.

    റുസ്തം എന്ന ചിത്രത്തിലെ അഭിനയമാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് സുരഭി തന്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയത്. പുലിമുരുകന്‍, ജനത ഗാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം നേടിക്കൊടുത്തത്.

    കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് എന്നിവരും അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്തു.

    Keywords: national  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മലയാളത്തിന്റെ തിളക്കവുമായി സുരഭിയും മോഹന്‍ലാലും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top