• Latest News

    Sunday, May 14, 2017

    വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹോദരന്റെ മുന്നില്‍വെച്ച് വെടിവച്ചുകൊന്നു
    Sunday, May 14, 2017
    2:00:00 PM

    ന്യൂ​ഡ​ൽ​ഹി: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ കി​ർ​കി എ​ക്സ്റ്റ​ൻ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

    യു​വ​തി​യെ വെ​ടി​വ​യ്ക്കു​ന്ന യു​വാ​വി​നെ മ​റ്റു മൂ​ന്നു​പേ​ർ​കൂ​ടി സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ്ര​തി മ​നോ​ജും സം​ഘ​വും യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ കാ​ണ്‍​കെ​യാ​യി​രു​ന്നു വെ​ടി​യു​തി​ർ​ത്ത​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ യു​വ​തി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

    കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മു​ഖ്യ​പ്ര​തി മ​നോ​ജ് കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് യു​വ​തി​യെ വി​വാ​ഹം ആ​ലോ​ചി​ച്ചി​രു​ന്നെ​ന്നും അ​ത് നി​ര​സി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹോദരന്റെ മുന്നില്‍വെച്ച് വെടിവച്ചുകൊന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top