• Latest News

    Tuesday, May 16, 2017

    വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത് വഴിയിലെറിഞ്ഞു
    Tuesday, May 16, 2017
    1:56:00 AM

    മുംബൈ: നവവധുവിനെ കൊലപ്പെടുത്തി തലയറുത്ത് വഴിയിലെറിഞ്ഞു. വര്‍ളി സ്വദേശിനിയായ പ്രിയങ്ക ഗൗരവ് എന്ന യുവതിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലാണ് സംഭവം.[www.malabarflash.com]

    താനെയിലെ സഹാറാപൂര്‍ നാസിക് റോഡിലുളള വനപ്രദേശത്താണ് യുവതിയുടെ തലഭാഗം കണ്ടെത്തിയത്.
    ഈ മാസം അഞ്ചിനാണ് പ്രിയങ്കയെ കാണാതായെന്നു കാട്ടി ഭര്‍തൃബന്ധുക്കള്‍ പരാതി നല്‍കിത്. ഇതിനും അഞ്ച് ദിവസം മുമ്പായിരുന്ന ു ഇവരുടെ വിവാഹം. ഒരു ദിവസത്തിനു ശേഷം യുവതിയുടെ തലയില്ലാത്ത ഉടല്‍ നവി മുംബൈയിലെ അഴുക്കുചാലില്‍ കണ്ടെത്തി. 

    തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വര്‍ളിയിലെ വീട്ടില്‍ നിന്നും മൃതദേഹത്തിന്റെ കൈകളും കാലുകളും കണ്ടെത്തി. പിന്നാലെ ഭര്‍ത്താവ് സിദ്ധേഷ് ഗൗരവും ഇയാളുടെ മാതാപിതാക്കളും പോലീസ് പിടിയിലായി. പോലീസ് ചോദ്യം ചെയ്യലിലാണ് സിദ്ധേഷ് മൃതദേഹത്തിന്റെ തലഭാഗം ഉപേക്ഷിച്ച സ്ഥലം കാട്ടികൊടുത്തത്.
    കൊലപാതകത്തിന്റെ കാരണം എന്തെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. തെളിവ് നശിപ്പിക്കാന്‍ സഹായിച്ച കുററത്തിന് സിദ്ധേഷിന്റെ മതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത് വഴിയിലെറിഞ്ഞു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top