• Latest News

    Thursday, May 25, 2017

    കുട്ടികളുണ്ടാകാന്‍ ചികിത്സയിലായിരുന്ന യുവതിക്ക് ഗര്‍ഭിണിയെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകം അപകടത്തില്‍ ദാരുണാന്ത്യം
    Thursday, May 25, 2017
    2:53:00 AM

    മൂവാറ്റുപുഴ: ചൊവ്വാഴ്ച ഉച്ചമുതല്‍ ആയിഷത്ത് റൈഹ എന്ന 24 കാരി ലോകം കീഴടക്കിയിരുന്നു. അമ്മയാകാനുളള അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു. പക്ഷൊ ആ സന്തോഷത്തിനും അവള്‍ക്കും വിധി കരുതിവെച്ചത് മണിക്കൂറുകളുടെ ആയുസ്സ് മാത്രം.[www.malabarflash.com]

    ഗര്‍ഭിണിയെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകം നിയന്ത്രണംവിട്ടെത്തിയ കാര്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ആയിഷത്ത് റൈഹയുടെ ജീവനെടുത്തു.
    മാലദ്വീപ് സ്വദേശികളായ ആയിഷത്ത് റൈഹ അസം മുഹമ്മദ് ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികളുണ്ടായില്ല. ഇതിനുള്ള ചികിത്സക്കാണ് നാലു മാസം മുമ്പ് മൂവാറ്റുപുഴയിലെത്തിയത്. 

    പള്ളിച്ചിറങ്ങരയില്‍ വീട് വാടകക്കെടുത്ത് താമസിച്ച് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലെ സബയ്ന്‍സ് ആശുപത്രിയില്‍ ചികിത്സ തുടങ്ങി. യുവതി ഗര്‍ഭിണിയാണെന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

    ചികിത്സയുടെ ഭാഗമായി രാത്രി 11നുള്ള കുത്തിവെപ്പെടുക്കാന്‍ ഐഷത്ത് ഭര്‍ത്താവിനും ബന്ധു ആയിഷത്ത് അബ്ദുല്ലക്കുമൊപ്പം ആശുപത്രിയിലെത്തി. കുത്തിവെപ്പെടുത്തശേഷം താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഓട്ടോയില്‍ കയറുന്നതിനിടെ ആശുപത്രിക്കു മുന്നില്‍ രാത്രി 12ഓടെയാണ് അപകടം. നിയന്ത്രണംവിട്ടെത്തിയ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

    റൈഹത്തിനും ബന്ധുവിനും പിന്നാലെ ഭര്‍ത്താവ് ഓട്ടോയില്‍ കയറുന്നതിനിടെയാണ് സംഭവം. കാര്‍ കുറെ ദൂരം ഓട്ടോയെ വലിച്ചിഴച്ചശേഷം വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ഓടിക്കൂടിയവര്‍ ഇവരെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും റൈഹത്ത് മരിച്ചു.
    പരിക്കേറ്റ ആയിഷത്ത് അബ്ദുല്ല (48), ഓട്ടോ ഡ്രൈവര്‍ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദ് (56) എന്നിവര്‍ ചികിത്സയിലാണ്. റൈഹത്തിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇവിടെത്തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണ്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുട്ടികളുണ്ടാകാന്‍ ചികിത്സയിലായിരുന്ന യുവതിക്ക് ഗര്‍ഭിണിയെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകം അപകടത്തില്‍ ദാരുണാന്ത്യം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top