• Latest News

    Sunday, May 14, 2017

    ഹോണ്ടയുടെ ഹാച്ച്ബാക്ക് മോഡല്‍ ജാസിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത മാസം
    Sunday, May 14, 2017
    12:37:00 AM

    ഹോണ്ടയുടെ ഹാച്ച്ബാക്ക് മോഡല്‍ ജാസിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത മാസം ജപ്പാനില്‍ അവതരിപ്പിക്കും.[www.malabarflash.com]

    പുറംമോഡിയിലും രൂപത്തിലും മാറ്റം വരുത്തിയ ജാസിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് പഴയപടി തുടരും. ഇന്ത്യന്‍ വാഹന പ്രേമികള്‍ ജാസിനായി ഇനിയും കാത്തിരിക്കണം.

    പുതിയ സിവിക് സെഡാനില്‍ നല്‍കിയ അതേ ഡിസൈനിലുള്ള ഗ്രില്ലാണ് മുന്‍ഭാഗത്തെ പ്രധാന മാറ്റം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റിനൊപ്പം ഹെഡ്‌ലാംമ്പ് ക്ലസ്റ്ററിന് മൊത്തത്തില്‍ പുതിയ ലുക്ക് നല്‍കുന്നു.

    ഫ്രെണ്ട് ബംമ്പറും മിനുക്കിയിട്ടുണ്ട്. ഫോഗ് ലാംമ്പിന് ചുറ്റും വലിയ ബ്ലാക്ക് ക്ലാഡിങ് അപഹരിച്ചിട്ടുണ്ട്. റിയര്‍ വ്യൂ മിററും ബ്ലാക്ക് നിറത്തിലാണ്. പിന്‍ഭാഗത്ത് പുതിയ ഗ്രാഫിക്‌സ് ഡിസൈനിലാണ് എല്‍ഇഡി ടെയില്‍ ലാംമ്പ്.

    ഇരട്ട നിറത്തിലാണ് സീറ്റ് അപ്പ്‌ഹോള്‍സ്‌ട്രെ. ഇന്ത്യ സ്‌പെക്കില്‍ 7.0 ഇഞ്ച് ഡിജിപാഡ് ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിയേക്കും.

    ആദ്യ തലമുറയുടെ അതേ എഞ്ചിന്‍ ശേഷിയാണ് ഇവനുള്ളത്. 1.2 ലിറ്റര്‍ iVTEC പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ iVTEC ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുക.

    പെട്രോള്‍ എഞ്ചിന്‍ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ പതിപ്പ് 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും. 1.3 ലിറ്റര്‍ iVTEC പെട്രോള്‍, 1.5 ലിറ്റര്‍ iVTEC + iDCD പെട്രോള്‍ഇലക്ട്രിക് ഹൈബ്രിഡ് പതിപ്പിലും ജപ്പാനില്‍ ജാസ് ലഭ്യമാകും.

    ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലെക്കെത്തില്ല. പെട്രോളിള്‍ 5 സ്പീഡ് മാനുവല്‍, സി.വി.ടി ട്രാന്‍സ്മിഷനാണ്. ഡീസല്‍ മോഡല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് ലഭ്യമാകുക.

    ഏകദേശം 6.5 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെയാകും 2018 ജാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹോണ്ടയുടെ ഹാച്ച്ബാക്ക് മോഡല്‍ ജാസിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത മാസം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top