• Latest News

    Friday, May 26, 2017

    പാലക്കുന്നിലെ മൊബൈല്‍ ബാര്‍; യുവാവ് അറസ്റ്റ്‌
    Friday, May 26, 2017
    10:57:00 PM

    ഉദുമ: സ്‌കൂട്ടറില്‍ മദ്യവില്‍പ്പന സ്ഥിരമാക്കിയ 'മൊബൈല്‍ ബാര്‍' നടത്തിപ്പുകാരനെ ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷം എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.[www.malabarflash.com]

    ബാര എരോലിലെ കുന്നുമ്മല്‍ വീട്ടില്‍ രമേശനെ (34)യാണ് അറസ്റ്റ് ചെയ്തത്. 10 ലിറ്റര്‍ വിദേശമദ്യം കസ്റ്റഡിയിലെടുത്തു. ഹോണ്ട ആക്ടീവ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചാണ് വിതരണം. പാലക്കുന്ന് ടൗണിലെ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ത്തിയിട്ടാണ് മദ്യവിതരണം ചെയ്യുന്നത്.

    ആളുകള്‍ രമേശനെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലം അറിയുന്നത്. ബീവറേജസ് കോര്‍പ്പറേഷന്‍ മദ്യ ശാലകളില്‍ ആളുകളെ ക്യൂ നിര്‍ത്തിയാണ് മദ്യം ശേഖരിക്കുന്നത്. ഇതിനായി നിരവധി ആളുകള്‍ രമേശന്റെ കീഴിലുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

    ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രഞ്ജിത്ത് ബാബു, കെ.പ്രേമരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, ജോസഫ് അഗസ്റ്റിന്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്നിലെ മൊബൈല്‍ ബാര്‍; യുവാവ് അറസ്റ്റ്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top