• Latest News

    Tuesday, May 16, 2017

    ഭര്‍തൃമതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് യുവാവിന്റെ കൂടെ മുങ്ങി
    Tuesday, May 16, 2017
    12:05:00 AM

    കാഞ്ഞങ്ങാട്: ഭര്‍തൃമതിയായ തമിഴ്‌നാട് അള്ളംപള്ളം സ്വദേശിനിയായ യുവതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് മറ്റൊരു യുവാവിന്റെ കൂടെ പോയതായി പരാതി.[www.malabarflash.com] 

    ആവിക്കര ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുമതി(30)യാണ് വിറകുവെട്ട് തൊഴിലാളിയായ കാമുകന്‍ മുരുകേശനെയും രണ്ട് കുട്ടികളെയും ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. 

    13ന് രാവിലെയാണ് സുമതിയെ കാണാതായത്. 12ന് രാത്രി സുമതി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. രാവിലെ മുരുകേശന്‍ ക്വാര്‍ട്ടേഴ്‌സില്‍ നോക്കിയപ്പോള്‍ സുമതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത് ക്വാര്‍ട്ടേഴില്‍ താമസിക്കുന്നവരോടും, ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്നാണ് മുരുകേശന്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. 

    രാത്രിയില്‍ സുമതിയോട് ആക്രി സാധനങ്ങള്‍ വില്‍പ്പന നടത്തിയതിന്റെ കണക്കുകള്‍ മുരുകേശന്‍ ചോദിച്ചിരുന്നുവത്രെ. ഇതിനെക്കുറിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റം നടന്നതായി പരാതിയില്‍ പറയുന്നുണ്ട്.
    വര്‍ഷങ്ങള്‍ക്ക് മുമ്പ് സുമതി തമിഴ്‌നാട്ടില്‍ അള്ളംപള്ളത്ത് ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് മുരുകേശന്റെ കൂടെ വന്നതാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. നിയമപ്രകാരം ഇവര്‍ വിവാഹിതരായിട്ടില്ല എന്ന് പറയുന്നു. 

    അതിനിടയില്‍ സുമതി രണ്ടാമത്തെ കാമുകന്റെ കൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നു. മുരുകേശന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭര്‍തൃമതി കാമുകനെയും കുട്ടികളെയും ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് യുവാവിന്റെ കൂടെ മുങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top