• Latest News

    Wednesday, May 10, 2017

    കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം പണിയാന്‍ 10 കോടി രൂപ
    Wednesday, May 10, 2017
    11:48:00 PM

    കാഞ്ഞങ്ങാട്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് റെയില്‍വേ മേല്‍പ്പാലം പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും നീലേശ്വരം പള്ളിക്കരയില്‍ റെയില്‍വേ മേല്‍പ്പാലം പണി നാലുവരി പാതക്കൊപ്പം ആരംഭിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് കെ കുഞ്ഞിരാമന്‍ എംഎല്‍എയെ അറിയിച്ചു.[www.malabarflash.com]

    ഡിപിആര്‍, കിഫ്ബി എന്നിവയുടെ പരിഗണനയിലാണ് കോട്ടിക്കുളം മേല്‍പ്പാലമുള്ളത്. പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തോടൊപ്പം കണ്ണൂര്‍ ചൊവ്വ, നടാല്‍ എന്നിവിടങ്ങളിലും റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നാലുവരി പാതക്കൊപ്പം തന്നെ ആരംഭിക്കും.

    സംസ്ഥാനത്ത് ഇപ്പോള്‍ ദേശീയപാതയില്‍ റെയില്‍വേ മേല്‍പ്പാലം ഇല്ലാത്തത് നീലേശ്വരം പള്ളിക്കരയില്‍ മാത്രമാണ്. 

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം പണിയാന്‍ 10 കോടി രൂപ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top