• Latest News

    Tuesday, May 23, 2017

    കോട്ടിക്കുളം മഹല്‍ നിവാസികള്‍ കൂട്ടായ്മ സൗജന്യമായി പഠനോപകരണങ്ങള്‍ നല്‍കുന്നു
    Tuesday, May 23, 2017
    1:32:00 PM

    ഉദുമ: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ കോട്ടിക്കുളം മഹല്‍ നിവാസികള്‍ നവമാധ്യമ കൂട്ടായ്മ കോട്ടിക്കുളം ഗവ.യു.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പഠനോപകരണങ്ങള്‍ നല്‍കുന്നു. [www.malabarflash.com]

    വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടിക്കുളം ജമാഅത്ത് കമ്മിററി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്ത് കമ്മിററി ജനറല്‍ സെക്രട്ടറി യു.കെ. മുഹമ്മദ് കുഞ്ഞി, ഹെഡ്മാസ്റ്റന്‍ ശങ്കരൻ നമ്പൂതിരിക്ക്  ഉപകരണങ്ങള്‍ കൈമാറും.
    ചടങ്ങില്‍ കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ഭാരവാഹികളും, വിദ്യാഭ്യാസ സമിതി ഭാരവാഹികളും നൂറുല്‍ ഹുദാ സ്‌കൂള്‍ പ്രതിനിധികളും സംബന്ധിക്കും.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോട്ടിക്കുളം മഹല്‍ നിവാസികള്‍ കൂട്ടായ്മ സൗജന്യമായി പഠനോപകരണങ്ങള്‍ നല്‍കുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top