• Latest News

    Monday, May 15, 2017

    വിവാഹത്തിനെത്തിയ സഹോദരിമാരുടെ മക്കള്‍ കയത്തില്‍ മുങ്ങി മരിച്ചു
    Monday, May 15, 2017
    2:07:00 AM

    താമരശ്ശേരി: പുതുപ്പാടി വനപര്‍വം ജൈവ വൈവിധ്യ ഉദ്യാനം സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ ബന്ധുക്കളായ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. പടനിലം കൊല്ലരുകണ്ടി മൂസയുടെ മകന്‍ മുഹമ്മദ് മെഹ്‌റൂഫ് (ഏഴ്), നരിക്കുനി കണ്ടോത്തുപാറ താഴെ ചുള്ളിയാട്ട് അഷ്‌റഫിന്റെ മകന്‍ അബ്ദുല്‍ ബാസിത് (ഏഴ്) എന്നിവരാണു മരിച്ചത്.[www.malabarflash.com]

    അഷ്‌റഫിന്റെ ഭാര്യാ സഹോദരിയുടെ മകനാണ് മെഹ്‌റൂഫ്.
    വേനക്കാവിലുള്ള ബന്ധുവിന്റെ കല്യാണത്തിനു തന്റെ രണ്ടു മക്കളെയും ഭാര്യാ സഹോദരിയുടെ മകനെയും കൂട്ടി വന്ന അഷ്‌റഫ് കല്യാണത്തിനുശേഷം വനപര്‍വം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. പാത്തിപ്പാറ തോട്ടിലെ പാറക്കെട്ടിനോടു ചേര്‍ന്ന കയത്തിലാണ് ഇരുവരും മുങ്ങിപ്പോയത്.

    മുഹമ്മദ് മെഹ്‌റൂഫ് ചൂലാംവയല്‍ മാക്കൂട്ടം എഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഉമ്മ: ഹഫ്‌സത്ത്. സഹോദരി: ആയിഷ മിന്‍ഹ.
    പള്ളിത്താഴം ഐപിസി എഎംഎല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അബ്ദുല്‍ ബാസിത്. ഉമ്മ: സാറ. സഹോദരങ്ങള്‍: അഹമ്മദ് ഫായിസ്, ഒരു മാസം പ്രായമുള്ള സഹോദരി.

    പാറക്കെട്ടില്‍ നിന്ന് കാല്‍വഴുതിയ കുട്ടികളിലൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റേയാളും വെള്ളത്തില്‍ വീണത്. തൊട്ടു പിന്നാലെ കയത്തിലേക്ക് ചാടിയ അഷ്‌റഫിനും ഇവരെ രക്ഷപ്പെടുത്താനായില്ല. കരയ്ക്കിരുന്ന ബാസിതിന്റെ സഹോദരന്‍ അഹമ്മദ് ഫായിസിന്റെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ അഷ്‌റഫിനു മുണ്ട് ഇട്ടുകൊടുത്ത് കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    വനപര്‍വത്തില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഈ കയം ഏറെ അപകട സാധ്യതയുള്ളതാണെങ്കിലും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹത്തിനെത്തിയ സഹോദരിമാരുടെ മക്കള്‍ കയത്തില്‍ മുങ്ങി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top