• Latest News

    Wednesday, May 3, 2017

    പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ ന​ൽ​കി​യ​പ്പോ​ൾ അ​സാ​ധു
    Wednesday, May 3, 2017
    1:14:00 AM

    കൊ​ച്ചി: ക​ള്ള​പ്പ​ണ​മെ​ന്നു ക​രു​തി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ ന​ൽ​കു​ന്പോ​ൾ അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ എ​സ്.​പി മ​ഹേ​ഷ്, മ​നോ​ജ് സു​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണു കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.[www.malabarflash.com]

    1000, 500 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡി​സം​ബ​ർ 11ന് ​പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹ​ർ​ജി​ക്കാ​രി​ൽ​നി​ന്ന് 20.5 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഫ്ളാ​റ്റ് വാ​ങ്ങാ​നാ​യി കൊ​ണ്ടു​പോ​യ പ​ണം ക​ള്ള​പ്പ​ണ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം എ​സ്ഐ​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ പ​ണ​ത്തി​ന് മ​തി​യാ​യ രേ​ഖ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് (ആ​ർ​ഡി​ഒ) പ​ണം തി​രി​കെ ന​ൽ​കാ​ൻ പി​ന്നീ​ട് ഉ​ത്ത​ര​വി​ട്ടു.

    ത​ങ്ങ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത നോ​ട്ടു​ക​ൾ മു​ഴു​വ​ൻ അ​സാ​ധു​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു മാ​റ്റി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം നേ​ര​ത്തെ ആ​ർ​ഡി​ഒ അം​ഗീ​ക​രി​ച്ചി​രു​ന്നു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റോ​ട് അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ നി​ര​സി​ച്ചു. ഹ​ർ​ജി​ക്കാ​ർ ചെ​ന്നൈ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വി​ടെ​യും നി​ര​സി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ ന​ൽ​കി​യ​പ്പോ​ൾ അ​സാ​ധു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top