• Latest News

    Wednesday, May 17, 2017

    കേരള മുസ്ലിം ജമാഅത്ത് റംസാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനമായി
    Wednesday, May 17, 2017
    12:51:00 AM

    കാസര്‍കോട്: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റംസാന്‍ ക്യാമ്പയിന്‍ ജില്ലാ പ്രഖ്യാപന സംഗമം സുന്നി സെന്ററില്‍ സമാപിച്ചു.[www.malabarflash.com] 

    കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
    ക്യാമ്പയിന്‍ ഭാഗമായി ജില്ലയിലെ 50 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പ്രഭാഷണവും 400 യൂണിറ്റ് കേന്ദ്രീകരിച്ച് 5 കോടി രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു.
    യൂണിറ്റുകളില്‍ റംസാന്‍ മുന്നൊരുക്ക സംഗമങ്ങളും ഖുര്‍ആന്‍ പാഠശാലയും ബദര്‍ സ്മരണയും. സര്‍ക്കിള്‍ കേന്ദ്രീകരിച്ച് ഇഫതാര്‍ മീറ്റ്, ഡ്രൈവേഴ്‌സ് സംഗമം എന്നിവ സംഘടിപ്പിക്കും.
    ജില്ലയിലെ 12 സോണുകളില്‍ തര്‍ബിയത്ത് സംഗമങ്ങളും ഡിവിഷനില്‍ ബദര്‍ സ്മൃതി സംഗമവും ജില്ലാതല പ്രഫഷനല്‍ മീറ്റും നടക്കും.
    കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്മ്പാടി അബ്ദുല്‍ കാധിര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അശ്രഫ് സഅദി ആരിക്കാടി, ചിത്താരി അബ്ദുല്ല ഹാജി, ഹകീം ഹാജി കളനാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ഇസ്മാഈല്‍ ശഅദി പാറപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരള മുസ്ലിം ജമാഅത്ത് റംസാന്‍ ക്യാമ്പയിന്‍ പ്രഖ്യാപനമായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top