• Latest News

    Thursday, May 18, 2017

    ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
    Thursday, May 18, 2017
    12:10:00 PM

    കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്ത ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശിയും ചൗക്കി മജലില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ്(30) ആണ് മരിച്ചത്. കുമ്പള ടൗണിലെ രാത്രികാല ഓട്ടോ ഡ്രൈവറാണ് റഫീഖ്.[www.malabarflash.com]

    വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ ജോലി കഴിഞ്ഞ് ചൗക്കി മജലിലെ വീട്ടിലേക്ക് വരുമ്പോള്‍ റഫീഖ് ഓടിച്ച കെ എല്‍ 14 എസ് 2550 നമ്പര്‍ ഓട്ടോ ടി എന്‍ 882301 ടാങ്കര്‍ ലോറിയുമായാണ് കൂട്ടിയിടിച്ചാണ്് അപകടം.

    കുമ്പള കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍ കുഞ്ഞ്ജമീല ദമ്പതികളുടെ മകനാണ്. മക്കള്‍: റാഹില്‍, റിയാല്‍, റിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top