• Latest News

    Tuesday, May 30, 2017

    കെയ്ക്കില്ല, സദ്യയില്ല; അഞ്ജുകൃഷ്ണനും രഞ്ജിത്തിനും പരിസ്ഥിതി സൗഹൃദ വിവാഹവാര്‍ഷികം
    Tuesday, May 30, 2017
    10:02:00 PM

    കാഞ്ഞങ്ങാട്: കെയ്ക്ക് മുറിക്കലും കെങ്കേമന്‍ സദ്യയുമില്ലാതെ അഞ്ജുകൃഷ്ണനും രഞ്ജിത്തിനും വേറിട്ട വിവാഹ വാര്‍ഷികാഘോഷം. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തിന് മുന്നോടിയായി വീട്ടുവളപ്പില്‍ 365 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാണ് വിവാഹവാര്‍ഷികാഘോഷം വേറിട്ടതാക്കിയത്. [www.malabarflash.com]

    മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന കുള്ളന്‍ തെങ്ങിന്‍ തൈ നട്ട് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

    തെങ്ങില്‍ കയറാതെ നിലത്ത് നിന്ന് തേങ്ങ പറിച്ചെടുക്കാവുന്ന മലേഷ്യന്‍ ഗ്രീന്‍ ഡ്വാര്‍ഫ് ഇനമാണ് കുള്ളന്‍ തെങ്ങ്.
    സോഷ്യല്‍ ഫോറസ്ട്രിയുമായി സഹകരിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകള്‍ സമാഹരിച്ചത്. വീട്ടുവളപ്പില്‍ സ്വന്തമായി നട്ടുവളര്‍ത്തിയ തൈകളും ഇതിനുപയോഗിച്ചു. പ്ലാവ്, മാവ്, പേര, ഉറുമാമ്പഴം (അനാര്‍), തേക്ക്, മഹാഗണി, ലക്ഷ്മിതരു, മുള്ളാത്ത, മാംഗോസ്റ്റിന്‍, ഓറഞ്ച്, മുന്തിരി, സീതപ്പഴം തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.
    കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.എ മ്യൂസിക്കിന് ഒന്നാംറാങ്ക് ലഭിച്ച അഞ്ജുകൃഷ്ണന്‍ ബേളൂര്‍ പാടിയേര സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടേയും പി. പത്മിനിയുടേയും മകളാണ്. തായന്നൂര്‍ തോട്ടത്തിലെ പരേതനായ നാരായണന്‍ നായരുടേയും പി.പി ഇന്ദിരയുടേയും മകനാണ് 

    സൗദിയില്‍ ഹാന കമ്പനി ഫോര്‍ ഫുഡ് ഇന്‍ഡസ്ട്രീസില്‍ ടീം ലീഡറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് പി.പി രഞ്ജിത്ത്. ഇരുവരും സൗദിയില്‍ നിന്ന് വേറിട്ട വിവാഹവാര്‍ഷികാഘോഷത്തിന് ആശംസകള്‍ നേര്‍ന്നു.

    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെയ്ക്കില്ല, സദ്യയില്ല; അഞ്ജുകൃഷ്ണനും രഞ്ജിത്തിനും പരിസ്ഥിതി സൗഹൃദ വിവാഹവാര്‍ഷികം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top