• Latest News

    Tuesday, May 16, 2017

    വീട്ടമ്മ കുട്ടികളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയി
    Tuesday, May 16, 2017
    12:45:00 AM

    കാഞ്ഞങ്ങാട്: വിധവയായ വീട്ടമ്മ മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കോടതിയില്‍ നിന്നും കാമുകന്റെ കൈപിടിച്ച് നടന്നുപോയി. മൂന്ന് കുട്ടികളും കരഞ്ഞുകൊണ്ട് അമ്മയെ മാടിവിളിച്ചിട്ടും കാമുകന്റെ സ്‌നേഹത്തില്‍ അലിഞ്ഞു ചേര്‍ന്ന വീട്ടമ്മ സ്വന്തം മക്കളെ അനാഥരാക്കി പോകുകയായിരുന്നു.[www.malabarflash.com] 

    മടിക്കൈ കുണ്ടറയിലെ ശ്രീജയാണ്(30) ബാനം കോട്ടപ്പാറയിലെ ബാലകൃഷ്ണനൊപ്പം കോടതിപ്പടിയിറങ്ങിയത്.
    7ന് രാവിലെ വയറുവേദനയെ തുടര്‍ന്ന് ശ്രീജ കഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് വന്നതാണ്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും, മറ്റ് വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തനായില്ല. ഒടുവില്‍ സഹോദരന്‍ മോഹനന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

    ഇതിനിടയില്‍ ശ്രീജ ബാലകൃഷ്ണന്റെ കൂടെയുണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടമ്മ കുട്ടികളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top