• Latest News

    Tuesday, May 16, 2017

    പ്രകൃതിയെ തൊട്ടറിഞ്ഞ വേറിട്ട അനുഭവമായി പൂര്‍വ വിദ്യാര്‍ത്ഥികള്‍
    Tuesday, May 16, 2017
    12:06:00 AM

    ഉദുമ: പരവനടുക്കം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1995 വര്‍ഷം പടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത പരിപാടികള്‍ നടപ്പിലാക്കികൊണ്ട് സാധരണ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും വ്യത്യസ്തരാവുന്നു.[www.malabarflash.com] 

    പല ദേശങ്ങളിലും പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ പഴയ കൂട്ടുക്കാരെ മുഴുവന്‍ ഒരു കുടകീഴില്‍ നിര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനം, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സംരക്ഷണം യാത്രകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം നടത്തി സമൂഹത്തിന് മാതൃകയാകുന്നു. 

    പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രകൃതിയെ തൊട്ടറിയാന്‍ പ്രകൃതി സൗഹാര്‍ദ യാത്ര സംഘടിപ്പിച്ചു, ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാമ്പത്തിക സഹായം നല്‍കാനുള്ള തയാറെടുപ്പ് നടത്തി വരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സമ്പര്‍ക്കം നടത്തി ആവശ്യമായ മേഖലകളില്‍ കൈയൊപ്പ് പതിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ഗ്രൂപ്പ് വ്യത്യസ്തമാകുകയാണ്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രകൃതിയെ തൊട്ടറിഞ്ഞ വേറിട്ട അനുഭവമായി പൂര്‍വ വിദ്യാര്‍ത്ഥികള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top