• Latest News

    Sunday, May 21, 2017

    വനിതാ ഡയറക്ടറെ അപമാനിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണം തുടങ്ങി
    Sunday, May 21, 2017
    12:32:00 AM

    കാഞ്ഞങ്ങാട്: ഹൗസിംങ്ങ് ലോണ്‍ അടക്കാന്‍ ചെന്ന വനിതാ ഡയറക്ടറെ അപമാനിച്ച സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം തുടങ്ങി.[www.malabarflash.com]

    സഹകരണ വകുപ്പ് ഉദുമ ഏരിയ ഇന്‍സ്‌പെക്ടര്‍ കെ രാജഗോപാലനെതിരെയാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണം തുടങ്ങിയത്.
    പുല്ലൂര്‍ പരിയ പഞ്ചായത്തിലെ ഒരു സഹകരണ ബാങ്കിലെ വനിതാ ഡയറക്ടറെയാണ് ഹോസ്ദുര്‍ഗ് ഹൗസിംങ്ങ് സഹകരണ സംഘം ഓഫീസില്‍ വെച്ച്‌ സഹകരണ ഇന്‍സ്‌പെക്ടര്‍ അപമാനിച്ചത്. 

    ഭര്‍ത്താവിന്റെ പേരിലുള്ള ഭവന വായ്പ അടച്ച് തീര്‍ക്കാന്‍ ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്നു. രാജഗോപാലന്‍ പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി.യുവതി ഡയറക്ടറായ ബാങ്കിലെ ഭരണസമിതിയിലുള്ള ഭിന്നതയെക്കുറിച്ച് ചോദിച്ചാണ് ഉദ്യോഗസ്ഥന്‍ യുവതിയെ അപമാനിച്ചത്. 

    കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞുവെന്നാണ് യുവതി പറയുന്നത്. ഇതേക്കുറിച്ച് മുഖ്യ മന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.
    ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യ മന്ത്രി ഉത്തരവിട്ടെങ്കിലും ഭരണപക്ഷ സംഘടനയുടെ മുതിര്‍ന്ന തേതാവായ ഇന്‍സ്‌പെകടറെക്കുറിച്ചുള്ള പരാതി പൂഴ്ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് വനിതാ ഡയറക്ടര്‍ വനിതാ കമ്മീഷനും പരാതി നല്‍കിയെങ്കിലും ഇതുവരെയും അന്വേഷണം തുടങ്ങിയിട്ടില്ല. 

    എന്നാല്‍ അന്വേഷിക്കാന്‍ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് പറയുന്നു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വനിതാ ഡയറക്ടറെ അപമാനിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണം തുടങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top