• Latest News

    Friday, May 19, 2017

    എ​ൻ​ജി​നി​യ​ർ ച​മ​ഞ്ഞ് മോ​ഷ​ണം; പി​ടി​യി​ലാ​യ​പ്പോ​ൾ കൈ ​ഞ​ര​ന്പു മു​റി​ച്ചു
    Friday, May 19, 2017
    11:24:00 AM

    ത​ളി​പ്പ​റ​മ്പ്: നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലി​സി​ലേ​ൽ​പി​ച്ച മോ​ഷ​ണ​ക്കേ​സ് പ്ര​തി ഗ്ലാ​സു​ട​ച്ച് കൈ​യി​ല്‍ മു​റി​വേ​ല്‍​പ്പി​ച്ചു. കു​റു​മാ​ത്തൂ​ര്‍ റ​ഹ്മ​ത്ത് മ​ന്‍​സി​ലി​ലെ റു​വൈ​സി​നെ (21) യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് പോ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. [www.malabarflash.com]

    കെ​ട്ടി​ട​നി​ര്‍​മാ​ണ​വും മ​റ്റും ന​ട​ക്കു​ന്നി​ട​ങ്ങ​ളി​ല്‍ മു​ന്‍​സി​പ്പ​ല്‍ പ​ഞ്ചാ​യ​ത്ത് എ​ന്‍​ജി​നി​യ​റെ​ന്ന വ്യാ​ജേ​ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണും പഴ്്സും ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് റു​വൈ​സി​ന്‍റെ രീ​തി. ഇ​തി​ന് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ട്. 

    പൊ​റു​തി​മു​ട്ടി​യ​തോ​ടെ കു​റു​മാ​ത്തൂ​രി​ല്‍ വ​ച്ച് ബു​ധ​നാ​ഴ്ച നാ​ട്ടു​കാ​രാ​ണ് റുവൈ​സി​നെ പി​ടി​കൂ​ടി ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​നു കൈ​മാ​റു​ന്ന​ത്. രാ​ത്രി ബ​ഹ​ളം വ​ച്ച റു​വൈ​സി​നെ ലോ​ക്ക​പ്പി​ന് പു​റ​ത്തി​രു​ത്തി. ഇ​തി​നി​ട​യി​ലാ​ണ് ചാ​യ കു​ടി​ക്കാ​നു​ള്ള ഗ്ലാ​സു​ട​ച്ച് റു​വൈ​സ് കൈ​യ്ക്ക് മു​റി​വേ​ൽ​പി​ച്ച​ത്. 

    പോ​ലി​സ് ഉ​ട​ന്‍ ഇ​യാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.
    റു​വൈ​സി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. റു​വൈ​സ് സ​ഞ്ച​രി​ച്ച ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളി​ല്‍ നി​ന്ന് നി​ര​വ​ധി പേ​ഴ്‌​സു​ക​ളും എ​ടി​എം കാ​ര്‍​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളും ക​ണ്ടെ​ടു​ത്തു.

    Keywords: Kannur  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ​ൻ​ജി​നി​യ​ർ ച​മ​ഞ്ഞ് മോ​ഷ​ണം; പി​ടി​യി​ലാ​യ​പ്പോ​ൾ കൈ ​ഞ​ര​ന്പു മു​റി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top