• Latest News

    Wednesday, May 10, 2017

    കുഞ്ഞിനെ ഭര്‍ത്താവിന് വിട്ടുകൊടുത്ത് യുവതി കാമുകനോടൊപ്പം പോയി
    Wednesday, May 10, 2017
    2:40:00 AM

    കണ്ണൂര്‍: ഏഴുവയസുളള മകനെയും കൂട്ടി കാമുകനോടൊപ്പം മുങ്ങിയ യുവതി കോടതിയില്‍ ഹാജരായി. കഴിഞ്ഞ ഏപ്രില്‍ 29നാണ് കണ്ണൂര്‍ സ്വദേശിനിയായ 27 കാരി ഏഴുവയസ്സുളള മകനേയും കൂട്ടി ഗള്‍ഫുകാരനായ കാമുകനൊപ്പം മുങ്ങിയത്.[www.malabarflash.com]

    ഒമ്പത് വര്‍ഷം മുമ്പാണ് നഗരത്തിലെ തുണിക്കടയില്‍ ജീവനക്കാരനായ കമ്പില്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ സുഹൃത്തായ മുനീബ് ഇടക്കിടെ യുവതിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഈ സന്ദര്‍ശനം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
    വിദേശത്ത് ജോലിക്ക് പോയ കാമുകനുമായി പ്രണയബന്ധം തുടര്‍ന്ന യുവതി അവധിക്ക് നാട്ടിലെത്തിയ മുനീബിന്റെ കൂടെ മകനെയും കൂട്ടി മുങ്ങുകയായിരുന്നു. മുനീബിന്റെ സുഹൃത്തായ ഷൗക്കത്തലിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്കാണ് ഇവര്‍ പോയത്. 

    ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതി കാമുകനോടൊപ്പം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേററ് കോടതിയില്‍ ഹാജരാവുകയായിരുന്നു. 

    കുട്ടിയെ തനിക്ക് വിട്ടുതരണമെന്ന് ഭര്‍ത്തിവ് കോടതിയില്‍ ആവശ്യപ്പെട്ടതിനെ മജിസ്‌ട്രേററ് അനുവാദം നല്‍കി. തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം പോയി.
    നേരത്തെ വിവാഹിതനായിരുന്ന മുനീബ് നിയമപരമായി ബന്ധം വേര്‍പിരിഞ്ഞിരുന്നുവെന്ന് യുവതി കോടതിയില്‍ മൊഴിനല്‍കിയിരുന്നു.

    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുഞ്ഞിനെ ഭര്‍ത്താവിന് വിട്ടുകൊടുത്ത് യുവതി കാമുകനോടൊപ്പം പോയി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top