• Latest News

    Friday, May 12, 2017

    തെരുവുനായയുടെ അക്രമത്തില്‍ തെറിച്ചുവീണ ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു
    Friday, May 12, 2017
    2:28:00 PM

    കണ്ണൂര്‍: തെരുവുനായ അക്രമിച്ചതിനെത്തുടര്‍ന്ന്‌ റോഡിലേയ്‌ക്കു തെറിച്ചുവീണ ഐ.ടി.ഐ വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു. പരിക്കേറ്റ സഹയാത്രക്കാരായ രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച  പുലര്‍ച്ചെ അഞ്ചുമണിയോടെ മേലെചൊവ്വ, സെമിത്തേരിക്കു സമീപത്ത്‌ ദേശീയപാതയിലാണ്‌ അപകടം.[www.malabarflash.com] 

    മയ്യില്‍, കുറ്റിയാട്ടൂരിലെ കാരാപറമ്പില്‍ പ്രഭാകരന്റെ മകന്‍ അതുല്‍ എന്ന അപ്പു (18) ആണ്‌ മരിച്ചത്‌. കണ്ണൂര്‍, ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ്‌. പരിക്കേറ്റ സല്ലാപ്‌ (20), ഷിജില്‍ (19) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

    മൂന്നുപേരും ഒരു ബൈക്കില്‍ എറണാകുളത്ത്‌ പരീക്ഷയെഴുതാന്‍ പോകുന്നതിനായി റെയില്‍വെ സ്റ്റേഷനിലേയ്‌ക്കു പോവുകയായിരന്നു. സെമിത്തേരിക്കു സമീപത്തെത്തിയപ്പോള്‍ നായ കുറുകെ ചാടുകയും അതുലിനെ കടിക്കുകയും ചെയ്‌തു. ഇതോടെ മൂവരും റോഡിലേയ്‌ക്കു തെറിച്ചു വീണു.ഇതിനിടയില്‍ അമിത വേഗതയിലെത്തിയ ലോറി അതുലിന്റെ ദേഹത്ത്‌ കയറിയിറങ്ങി നിര്‍ത്താതെ പോവുകയായിരുന്നു. കണ്ണൂര്‍ പോലീസ്‌ കേസെടുത്തു.
    അതുലിന്റെ മേല്‍ കയറി ഇറങ്ങിയത്‌ മീന്‍ലോറിയാണെന്ന്‌ സംശയിക്കുന്നു. നിര്‍ത്താതെ പോയ ഈ വാഹനം കണ്ടെത്താന്‍ പോലീസ്‌ ശ്രമം തുടങ്ങി.

    Keywords: Kannnur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെരുവുനായയുടെ അക്രമത്തില്‍ തെറിച്ചുവീണ ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി ലോറി കയറി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top