• Latest News

    Tuesday, May 16, 2017

    ദുബൈ ഐ.എം.സി.സി ജില്ലയില്‍ അരക്കോടി രൂപയുടെ റംസാന്‍ റിലീഫ് നടത്തുന്നു
    Tuesday, May 16, 2017
    1:06:00 AM

    ദുബൈ: മില്ലത്ത് സാന്ത്വനം റിലീഫ് പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഐ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഈ റംസാന്‍ മാസത്തില്‍ കാസര്‍കോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെയും പാവപ്പെട്ട നിര്‍ദ്ധനരെ കണ്ടെത്തി റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു. [www.malabarflash.com]

    കൂടാതെ ധനസഹായ വിതരണം, വിദ്യാഭ്യാസ സഹായം, ഭവന സഹായ വിതരണം എന്നിവ ഈ റംസാന്റെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്യും.
    ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ റംസാന്റെ ആദ്യവാരം വിതരണം ചെയ്യുന്ന റിലീഫ് വിതരണത്തിനു കാസര്‍കോട് ജില്ലാ ഐ.എന്‍.എല്‍ കമ്മിറ്റി നേതൃത്വം നല്‍കും.

    ഐ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഖാദര്‍ ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്തു എരിയാല്‍, ജലീല്‍ പടന്നക്കാട്, ശരീഫ് ബേക്കല്‍, നൗഷാദ് നെല്ലിക്കാട്, അഷ്‌റഫ് ഉടുംമ്പുംതല, കരീം മല്ലം, മന്‍സൂര്‍ പ്രസംഗിച്ചു. റിലീഫിന്റെ ഫണ്ട് ഉദ്ഘാടനം ഐ.എം.സി.സി ദുബൈ സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗം ശംസു കടപ്പുറം നിര്‍വ്വഹിച്ചു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുബൈ ഐ.എം.സി.സി ജില്ലയില്‍ അരക്കോടി രൂപയുടെ റംസാന്‍ റിലീഫ് നടത്തുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top