• Latest News

    Friday, May 5, 2017

    ബഹ്‌റൈനില്‍ ബന്ധുക്കളെ അറിയാത്ത ഒരു മലയാളി അത്യാസന്ന നിലയില്‍ കഴിയുന്നു
    Friday, May 5, 2017
    12:29:00 AM

    മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ ഒരു മലയാളി അത്യാസന്ന നിലയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.[www.malabarflash.com] 

    701224657 എന്ന നമ്പറിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് (സി.പി.ആര്‍) ഇദ്ദേഹത്തോടൊപ്പമുണ്ട്. ഇതടിസ്ഥാനത്തില്‍ പാച്ചുപിള്ളയുടെ മകന്‍ മഴുപ്പയില്‍ അശോകന്‍(47) ആണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളോ ബന്ധുക്കളെ കുറിച്ചുള്ള വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.
    അപകടത്തില്‍ സാരമായി പരുക്കേറ്റ അശോകനെ ബോധമില്ലാത്ത നിലയില്‍ രാത്രിയോടെയാണ് സല്‍മാനിയ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അത്യാസന്ന നിലയിലായ ഇദ്ദേഹം ഇപ്പോഴും ഐ.സി.യുവില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബഹ്‌റൈനില്‍ ബന്ധുക്കളെ അറിയാത്ത ഒരു മലയാളി അത്യാസന്ന നിലയില്‍ കഴിയുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top