• Latest News

    Saturday, May 13, 2017

    അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണത്തിന് തയ്യാറായി
    Saturday, May 13, 2017
    1:13:00 AM

    തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യുണിഫോം വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.[www.malabarflash.com]

    യുണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    രണ്ട് ജോഡി കൈത്തറി യൂണിഫോം രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. ഇതിന് സാധിക്കാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാനൂറ് രൂപ വീതം നല്‍കാനും തീരുമാനിച്ചരായും അദ്ദേഹം പറഞ്ഞു.

    തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ അതാത് എ.ഇ.ഒ മുഖേന സ്‌കൂളുകളില്‍ യൂണിഫോം എത്തിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ കൈത്തറി യൂണിഫോം എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് മന്ത്രിമാരായ എ.സി മെയ്തീനും സി. രവീന്ദ്രനാഥും പറഞ്ഞു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണത്തിന് തയ്യാറായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top