• Latest News

  Monday, May 15, 2017

  ഫേ​സ്ബു​ക്കി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പെ​ഴു​തി സി​നി​മാ നി​ർ​മാ​താ​വ് ജീ​വ​നൊ​ടു​ക്കി
  Monday, May 15, 2017
  1:10:00 AM

  പൂ​ന: ഫേ​സ്ബു​ക്കി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ശേ​ഷം മ​റാ​ത്തി സി​നി​മാ നി​ർ​മാ​താ​വ് ജീ​വ​നൊ​ടു​ക്കി. അ​തു​ൽ ബി.​ത​പ്കി​റി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പൂ​ന​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ൽ മു​റി​യു​ടെ പൂ​ട്ട് ത​ല്ലി​ത്ത​ക​ർ​ക്കാ​ണ് പോ​ലീ​സ് മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ​ത്.[www.malabarflash.com] 

  സി​നി​മാ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ ന​ഷ്ട​വും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു കാ​ര​ണ​മെ​ന്ന് അ​തു​ൽ ഫേ​സ്ബു​ക്കി​ലെ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. മ​റാ​ത്തി സി​നി​മ ദോ​ൽ ടാ​ഷെ​യു​ടെ നി​ർ​മാ​ണ​ത്തി​ലൂ​ടെ അ​തു​ലി​നു വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. ഈ ​ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ പ്രി​യ​ങ്ക ത​ന്നെ നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്തി​യ​താ​യും ആ​റു മാ​സ​ത്തി​നു മു​ന്പ് ഭാ​ര്യ ത​ന്നെ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യും അ​തു​ൽ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി.

  കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു കാ​ട്ടി അ​തു​ലി​ന്‍റെ ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു സ്ത്രീ ​പ​രാ​തി ന​ൽ​കു​ന്പോ​ൾ പു​രു​ഷ​ന്‍റെ ഭാ​ഗം​കൂ​ടി കേ​ൾ​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യും അ​തു​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നോ​ട് ക​ത്തി​ലൂ​ടെ ന​ട​ത്തു​ന്നു​ണ്ട്. 

  Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഫേ​സ്ബു​ക്കി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പെ​ഴു​തി സി​നി​മാ നി​ർ​മാ​താ​വ് ജീ​വ​നൊ​ടു​ക്കി Rating: 5 Reviewed By: editordesk Malabarflash
  Scroll to Top