• Latest News

    Sunday, May 14, 2017

    നീന്തല്‍ പരിശീലനത്തിനെത്തിയ എട്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
    Sunday, May 14, 2017
    12:17:00 AM

    ചെന്നൈ: നീന്തല്‍ പരിശീലനത്തിന് എത്തിയ എട്ട് വയസ്സുകാരി ആദ്യ ദിവസം മാതാപിതാക്കളുടെ മുന്നില്‍ ശ്വാസം മുട്ടിമരിച്ചു. ചെന്നൈ മുഗപ്പെയര്‍ ഈസ്റ്റില്‍ താമസിക്കുന്ന സിനിമാ സഹ സംവിധായകന്‍ തൃശൂര്‍ എടക്കളത്തൂര്‍ പീച്ചിങ്ങല്‍ വീട്ടില്‍ പി.ജി ബിജുജെസി (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍) ദമ്പതികളുടെ മകള്‍ പി.ബി ആന്‍ട്രിയയാണ് മരിച്ചത്.[www.malabarflash.com]

    മുഗപ്പെയര്‍ വെസ്റ്റ് ഡോണ്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മുഗപ്പെയറിലെ വി.വി സ്വിമ്മിങ് അക്കാദമിയില്‍ ശനിയാഴ്ച രാവിലെ 7.30നാണ് സംഭവം.

    അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തില്‍ പരിശീലകരുടെ നിര്‍ദേശപ്രകാരം നീന്തല്‍ കുളത്തില്‍ ഇറങ്ങിയ കുട്ടി അമിതമായി വെള്ളംകുടിക്കുകയും ശ്വാസ തടസ്സം അനുഭവപ്പെടുകയുമായിരുന്നു. ഉടന്‍ സമീപ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

    പരിശീലകരുടെ അശ്രദ്ധയാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് കേസെടുത്ത മുഗപ്പെയര്‍ പോലീസ് പറഞ്ഞു. പരിശീലകരായ ഇളങ്കോ, സീതാറാം എന്നിവരെ അറസ്റ്റ് ചെയ്തു. 

    മൃതദേഹം കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

    പ്രമുഖ തമിഴ് സംവിധായകനും നടനുമായ സമുദ്രാകനിയുടെ സിനിമകളിലെ സഹ സംവിധായകനാണ് ബിജു. സഹോദരന്‍: ആന്‍േറാ.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നീന്തല്‍ പരിശീലനത്തിനെത്തിയ എട്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top