• Latest News

    Saturday, May 13, 2017

    ബിജു വധം സിപിഎം ആഘോഷിച്ചെന്ന് കുമ്മനം, തെളിവായി വീഡിയോയും പുറത്തുവിട്ടു
    Saturday, May 13, 2017
    5:00:00 PM

    കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആഘോഷിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്തു വിട്ട വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവാദവീഡിയോ കുമ്മനം ഷെയര്‍ ചെയ്തിരിക്കുന്നത്. [www.malabarflash.com]

    രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയില്‍ കുറേ ചെറുപ്പക്കാര്‍ ബാന്‍ഡ് മേളവുമായി നടന്ന് നീങ്ങുന്നതും നൃത്തം വയ്ക്കുന്നതും അവ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ മുദ്രാവാക്യം വിളിയോ പാര്‍ട്ടിയുടെ കൊടിയോ ചിഹ്നങ്ങളോ ഒന്നും ദൃശ്യമല്ല.

    ആര്‍എസ്എസ് കാര്യവാഹകിന്റെ മരണം അദ്ദേഹത്തെ കൊലപ്പെടുത്തിയ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
    കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സിപിഎം പ്രാദേശികനേതൃത്വം മുന്‍കൈയ്യെടുത്ത നടത്തിയ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് കുമ്മനം രാജശേഖരന്റെ ഓഫീസ് ഈ വീഡിയോയെ കുറിച്ച് വിശദീകരിക്കുന്നത്.



    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബിജു വധം സിപിഎം ആഘോഷിച്ചെന്ന് കുമ്മനം, തെളിവായി വീഡിയോയും പുറത്തുവിട്ടു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top