• Latest News

    Thursday, May 4, 2017

    ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു
    Thursday, May 4, 2017
    11:12:00 AM

    മംഗളൂരു: ജെപ്പു മര്‍ണമികട്ടെയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. ബുധനാഴ്ച  വൈകിട്ട് നാല് മണിയോടെയാണ് സംഭവം.[www.malabarflash.com]

    ഡയമണ്ട് സിറ്റി ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാം നിലയില്‍ താമസിക്കുന്ന അഡയാര്‍ കണ്ണൂരിലെ മുഹമ്മദ് ഷാന്റെയും ഷാമയുടെയും മകന്‍ ഇമ്രാന്‍ ഹുസൈനാണ് മരിച്ചത്. 

    ബാല്‍ക്കണിയിലുണ്ടായിരുന്ന കസേരയില്‍ കയറി പുറത്തേക്ക് തലയിട്ട് നോക്കവെ തെറിച്ച് വീഴുകയായിരുന്നു. മാതാവ് ഈ സമയത്ത് വീടിനകത്തായിരുന്നു. ഒന്നാം നിലയിലേക്ക് വീണ കുട്ടിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

    കുട്ടിയുടെ പിതാവ് വിദേശത്താണ്. പിഞ്ചു കുട്ടിയുടെ ദാരുണ മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി. സംഭവത്തില്‍ പാണ്‌ഡ്വേശ്വര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top