• Latest News

    Thursday, May 18, 2017

    കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ അന്തരിച്ചു
    Thursday, May 18, 2017
    11:01:00 AM

    ന്യൂഡൽഹി: കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ (60) അന്തരിച്ചു. സ്വദേശമായ മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്നു.[www.malabarflash.com] 

    1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണു ജനനം. ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തുന്നത്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് ദവേ. കഴിഞ്ഞ വർഷമാണ് മന്ത്രിയായി അധികാരത്തിലേറിയത്. 

    ദവേയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപ്രതീക്ഷിത വിയോഗമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്നും വ്യക്തമാക്കി.

    ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനെ ആരാധ്യനായി കാണുന്ന ദവേ, വലിയ അണക്കെട്ടുകൾ പണിയുന്നതിനോട് എതിർപ്പുള്ളയാളാണ്. പ്രകൃതിദത്ത കൃഷിരീതി മുന്നോട്ടുവയ്ക്കുന്ന അദ്ദേഹത്തിനു പക്ഷേ, മാലിന്യം ശുചീകരിക്കുന്ന സാങ്കേതിക വിദ്യ വ്യാജമാണെന്ന നിലപാടാണുള്ളത്. പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ചു കൃത്യമായ നിർദേശങ്ങളും ശക്തമായ നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ അന്തരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top