• Latest News

    Tuesday, May 16, 2017

    കടലില്‍തള്ളിയതെല്ലാം തിരികെ തീരത്തേക്ക് എത്തിച്ച് കടലമ്മ
    Tuesday, May 16, 2017
    2:05:00 AM

    ബേക്കല്‍: നാം കടലില്‍തള്ളിയതെല്ലാം തിരികെ, തീരത്തേക്ക് എത്തിച്ച് കടലമ്മ നമ്മെ പാഠം പഠിപ്പിക്കുന്നു. മൃഗങ്ങളുടെ അസ്ഥികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, സിസ്‌പോസബിള്‍ പ്ലേറ്റുകള്‍ തുടങ്ങി സര്‍വതും കടല്‍ത്തീരങ്ങളില്‍ കുറച്ചു ദിവസമായി അടിഞ്ഞുകൂടുകയാണ്.[www.malabarflash.com]

    ബേക്കല്‍, തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിലെ കടല്‍ത്തീരം മുഴുവനും ഇത്തരത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞ സ്ഥിതിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം പതിവിലും കവിഞ്ഞ തോതില്‍ വേലിയേറ്റം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് വന്‍തോതില്‍ മാലിന്യം തീരത്ത് അടിഞ്ഞുകൂടാന്‍ തുടങ്ങിയതെന്നു നാട്ടുകാര്‍ പറഞ്ഞു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കടലില്‍തള്ളിയതെല്ലാം തിരികെ തീരത്തേക്ക് എത്തിച്ച് കടലമ്മ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top