• Latest News

    Sunday, May 28, 2017

    കാമുകനെ തേടി ബംഗളൂരുവിലെ നഴ്‌സ് ബദിയടുക്കയിലെത്തി; മാവോയിസ്റ്റെന്ന് കരുതി പോലീസ് പൊക്കി
    Sunday, May 28, 2017
    1:04:00 AM

    ബദിയടുക്ക: കാമുകനെ തേടി ബദിയടുക്കയിലെത്തിയ ബംഗളൂരുവിലെ നഴ്‌സിനെ മാവോയിസ്റ്റെന്ന് കരുതി നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.[www.malabarflash.com]

    വെള്ളിയാഴ്ച   12 മണിയോടെ ബദിയടുക്ക മൂക്കംപാറയിലാണ് സംഭവം. സംശയ സാഹചര്യത്തില്‍ കണ്ട യുവതിയെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ മഞ്ജുള എന്നാണത്രെ പേര് പറഞ്ഞത്. എന്നാല്‍ പര്‍ദ്ദ ധരിച്ച നിലയിലായിരുന്നു യുവതി. സംശയം തോന്നിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

    തുടര്‍ന്ന് പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ ആസ്പത്രിയില്‍ നഴ്‌സാണെന്നും അവിടെ വെച്ച് പരിചയപ്പെട്ട ബദിയടുക്ക സ്വദേശിയെ തേടിയാണ് ഇവിടെ എത്തിയതെന്നും യുവതി പോലീസില്‍ പറഞ്ഞു. 

    നേരത്തെ ലോറി ഡ്രൈവറായിരുന്ന ബദിയടുക്ക സ്വദേശി ഗള്‍ഫിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്നാണ് കാമുകനെ തേടി നാട്ടിലെത്തിയതെന്ന് യുവതി പോലീസില്‍ പറഞ്ഞു. യുവതിയെ പിന്നീട് പരവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. 

    ബംഗളൂരുവിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ ആരായുന്നതിന് ഇന്റലിജന്‍സ് അധികൃതരും ബദിയടുക്കയിലെത്തി

    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാമുകനെ തേടി ബംഗളൂരുവിലെ നഴ്‌സ് ബദിയടുക്കയിലെത്തി; മാവോയിസ്റ്റെന്ന് കരുതി പോലീസ് പൊക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top