• Latest News

    Monday, May 1, 2017

    ആംബുലന്‍സ് അപകടത്തില്‍ പെട്ടത് കൊല്ലപ്പെട്ട അബ്ദുല്‍ സലാമിന്റെ ഒപ്പമുണ്ടായിരുന്ന നൗഷാദിനെ മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴി
    Monday, May 1, 2017
    4:37:00 AM

    കുമ്പള: ഞായറാഴ്ച വൈകുന്നേരം മള്ളംകൈയില്‍ രണ്ടു പേരുടെ മരണത്താനിടയാക്കിയ അപകടത്തില്‍ പെട്ട ആംബുലന്‍സ് മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ അബ്ദുല്‍ സലാമിന്റെ സുഹൃത്തിനെ മംഗളൂരുവിലേക്ക് കൊണ്ടുംപോകും വഴി.[www.malabarflash.com] 

    അബ്ദുല്‍ സലാം കൊല്ലപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ ബദരിയ നഗറിലെ നൗഷാദി(28)നും വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ മംഗളൂരുവിലേക്ക് കൊണ്ടുംപോകും വഴിയാണ് ആംബുലന്‍സ് കാറിലിടിച്ച് കാര്‍ യാത്രക്കാരായ മള്ളങ്കൈയിലെ സുലൈഖ (60), പേരമകള്‍ മറിയം മുഫീദ (17) എന്നിവര്‍ മരിച്ചത്. 

    സുലൈഖ ഉള്‍പ്പെടെ നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഉപ്പള ഭാഗത്തുനിന്ന് വരുകയായിരുന്ന കാര്‍ സുലൈഖയുടെ വീട്ടിലേക്ക് പോകാനായി ദേശീയപാതയില്‍നിന്ന് വലതുവശത്തേക്ക് തിരിക്കുന്നതിനിടെ ആംബുലന്‍സുമായി ഇടിക്കുകയായിരുന്നു. 

    സുലൈഖയുടെ മക്കള്‍: ഹൈദര്‍, അഷ്‌റഫ്, ഹംസ, കുബ്‌റ, ബുഷ്‌റ. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
    മരിച്ച മുഫീദ പ്ലസ്ടു പരീക്ഷയില്‍ 97 ശതമാനം മാര്‍ക്കോടെ പാസായിരുന്നു. തുടര്‍ന്ന് എന്‍ജിനിയറിങ്ങിന് ചേരാന്‍ തീരുമാനിക്കുകയും ഇതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തി വരികയുമായിരുന്നു. ബുധനാഴ്ച്ച ബംഗളൂരില്‍ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി തിങ്കളാഴ്ച്ച യാത്ര പുറപ്പെടാനും തീരുമാനിച്ചിരുന്നു.

    യാത്രക്ക് വേണ്ട സാധനസാമഗ്രികള്‍ എടുക്കാന്‍ കുടുംബസമേതം ഉപ്പളയിലേക്ക് പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടം നടന്നത്. ചെറുപ്പത്തിലേ മാതാവ് കുബ്‌റ മരണപെട്ടതിനാല്‍ ഏക സഹോദരി അഫീദയ്ക്ക് ഒപ്പം ഉമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പം ആണ് മുഫീദ കഴിഞ്ഞിരുന്നത്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആംബുലന്‍സ് അപകടത്തില്‍ പെട്ടത് കൊല്ലപ്പെട്ട അബ്ദുല്‍ സലാമിന്റെ ഒപ്പമുണ്ടായിരുന്ന നൗഷാദിനെ മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top