• Latest News

    Friday, May 26, 2017

    നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
    Friday, May 26, 2017
    10:13:00 PM

    കാസര്‍കോട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുര്‍ റഹ് മാന്‍ - സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് (22) ആണ് മരിച്ചത്.[www.malabarflash.com]

    വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ വെച്ചാണ് അപകടം. മംഗളൂരു പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ്. 

    ഒരു കാറിനെ മറികടന്ന് പോകുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് മറിയുകയും ലോറിക്കടിയില്‍ പെടുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി പോലീസും നാട്ടുകാരും ചേര്‍ന്ന് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച്  പിടികൂടി.

    മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം സ്തംഭിച്ചു. 

    സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഹ് മദ്, റാഫില, റാഹില.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top