• Latest News

    Monday, May 1, 2017

    ജനറല്‍ ആശുപത്രിയില്‍ വ്യാജബോംബ് ഭീഷണി; സന്ദേശമയച്ചത് ഏഴു വയസ്സുകാരന്‍
    Monday, May 1, 2017
    10:56:00 AM

    തൃശൂര്‍: ജനറല്‍ ആശുപത്രിയില്‍ ബോംബ് വെച്ചതായി ഏഴു വയസ്സുകാരന്‍ സന്ദേശമയച്ചത് പോലീസിനെ വട്ടം കറക്കി. ബോംബ് സ്‌ക്വാഡും പോലീസും സന്നാഹങ്ങളുമായെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.[www.malabarflash.com] 

    തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് തൃത്താലയില്‍നിന്നാണ് സന്ദേശമെത്തിയതെന്നും അയച്ചത് ഏഴു വയസ്സുകാരനാണെന്നും കണ്ടെത്തിയത്.

    ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം. തൃശൂര്‍ പിങ്ക് പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഇതോടെ ബോംബ് സ്‌ക്വാഡ് പാഞ്ഞെത്തി. പോലീസ് നായ, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സന്നാഹങ്ങളുമായി പരിശോധന തുടങ്ങിയതോടെ രോഗികള്‍ പരിഭ്രാന്തരായി. പലരും ആശുപത്രിക്ക് പുറത്തേക്ക് പോയി. പുറത്തേക്കുള്ള വാതിലുകള്‍ തുറന്ന് അടിയന്തര രക്ഷാസംവിധാനവും പോലീസ് ഒരുക്കി. 

    മണിക്കൂറോളം അരിച്ചുപെറുക്കിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടി കുടുങ്ങിയത്. തൃശൂര്‍ കുറ്റൂരിലെ ബന്ധുവീട്ടിലത്തെിയ കുട്ടിയെയും രക്ഷിതാക്കളെയും പോലീസ് വിളിച്ചുവരുത്തി. മാതാപിതാക്കളെ താക്കീത് ചെയ്ത് വിട്ടതായി കണ്‍ട്രോള്‍ റൂം പോലീസ് അറിയിച്ചു. 

    എന്നാല്‍, ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് കേസെടുത്തതായും തൃശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജനറല്‍ ആശുപത്രിയില്‍ വ്യാജബോംബ് ഭീഷണി; സന്ദേശമയച്ചത് ഏഴു വയസ്സുകാരന്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top