• Latest News

    Friday, May 19, 2017

    പുഴയിൽ കക്ക വാരാനിറങ്ങിയ പോളിടെക്‌നിക് വിദ്യാർഥി ഷോക്കേറ്റു മരിച്ചു
    Friday, May 19, 2017
    11:17:00 PM

    നീലേശ്വരം : പുഴയിൽ കക്ക വാരാനിറങ്ങിയ പോളിടെക്‌നിക് വിദ്യാർഥി ജലോപരിതലത്തിലേക്കു താഴ്ന്നു കിടന്ന വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റു മരിച്ചു.[www.malabarflash.com]

    പുതുക്കൈ ചിറ്റിക്കുന്ന് വളപ്പിലെ സി.വി.പ്രണവ് (19) ആണു മരിച്ചത്. തൃക്കരിപ്പൂർ പോളിടെക്‌നിക് വിദ്യാർഥിയാണ്. അരയി പുഴയിലെ മോനാച്ച കടവിൽ വെള്ളിയാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു അപകടം. 

    വൈദ്യുത കമ്പി പുഴയിലെ ജലോപരിതലത്തിലേക്കു താഴ്ന്നു കിടക്കുന്ന വിവരം നേരത്തെ ഇലക്ട്രിക്കൽ സെക്ഷനിൽ വിളിച്ചറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാർ പറയുന്നു. 

    പ്രണവ് കക്ക വാരാൻ പോയി വരുന്നതിനിടെ കമ്പി അൽപം കൂടി താഴുകയും പ്രണവിന്റെ കഴുത്തിൽ തട്ടുകയുമായിരുന്നുവെന്നു പറയുന്നു. സി.വി.വാസുവിന്റെയും പ്രഭാവതിയുടെയും മകനാണ്. സഹോദരങ്ങൾ: വിപിൻ, വിനിഷ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പുഴയിൽ കക്ക വാരാനിറങ്ങിയ പോളിടെക്‌നിക് വിദ്യാർഥി ഷോക്കേറ്റു മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top