• Latest News

    Tuesday, May 30, 2017

    ജനിച്ചയുടന്‍ നടന്നു തുടങ്ങി; ആതുരലോകത്തെ അത്ഭുതപ്പെടുത്തിയ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
    Tuesday, May 30, 2017
    1:07:00 AM

    ജനിച്ചയുടന്‍ പിച്ചവെച്ചു നടക്കാന്‍ ആരംഭിച്ച കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ബ്രസീലിലെ ഒരു ആസ്പത്രിയിലാണ് സംഭവം. പിറന്നുവീണ ഉടന്‍ തന്നെ നഴ്‌സിന്റെ കൈകളില്‍ കിടുന്നു കൊണ്ടാണ് കുഞ്ഞ് നടന്നു തുടങ്ങിയത്.[www.malabarflash.com]

    സാധാരണരീതിയില്‍ പത്തു മുതല്‍ 12 മാസം വരെ പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങള്‍ പിച്ചവെച്ചു തുടങ്ങുന്നത്. എന്നാല്‍ ആതുരലോകത്തെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ പിഞ്ചു കുഞ്ഞ്. 

    ബ്രസീലില്‍ നിന്നുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 26ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 50 ദശലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോക്ക് 1.3 ദശലക്ഷം ഷെയറും ലഭിച്ചിട്ടുണ്ട്.

    വീഡിയോ കാണാം:

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജനിച്ചയുടന്‍ നടന്നു തുടങ്ങി; ആതുരലോകത്തെ അത്ഭുതപ്പെടുത്തിയ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top