• Latest News

    Wednesday, May 24, 2017

    സൗദിയില്‍ നിന്ന്‌ രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ ബസപകടത്തില്‍ മരിച്ചു
    Wednesday, May 24, 2017
    12:00:00 AM

    തിരൂരങ്ങാടി: ദേശീയ പാത മലപ്പുറം അരീത്തോട് സ്വകാര്യ ബസ് കാറിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നിയൂര്‍ തലപ്പാറ കൈതകത്ത് പള്ളിത്തൊടി മൊയ്തീന്‍ കുട്ടി (കുഞ്ഞ-55) യാണ് മരിച്ചത്. ചൊവ്വാഴ്ച  രാവിലെ 8.30 ഓടെയാണ് അപകടം.

    ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലിടിച്ചാണ് അപകടം. ജിദ്ദയിലെ വസ്ത്ര വ്യാപാരിയായ മൊയ്തീന്‍ കുട്ടി രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. 

    മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: റംല. മക്കള്‍: ഇല്ല്യാസ്, ഇര്‍ഫാന്‍, ഇംത്യാസ്, ഫാരിഷാദ്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദിയില്‍ നിന്ന്‌ രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ ബസപകടത്തില്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top